Vijay Devarakonda

വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽ; നടന് പരുക്കുകളില്ല
തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിൽ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പുട്ടപർത്തിയിൽ നിന്നും ഹൈദരാബാദിലേക്ക് മടങ്ങും വഴി ഉണ്ടായ അപകടത്തിൽ നടൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നന്ദികോട്കൂറിൽ നിന്ന് ആടുകളുമായി വന്ന ട്രക്ക് ബ്രേക്ക് ചെയ്തതിനെ തുടർന്ന്, എതിർ ദിശയിൽ വന്ന ബൊലേറോയും വിജയ് യുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു.

വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു;പുതിയ ചിത്രം ഉടൻ
വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും രവി കിരൺ കോലയുടെ പുതിയ തെലുങ്ക് സിനിമയിൽ ഒന്നിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയായിരിക്കും സിനിമ. ഒക്ടോബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും.

അർജുൻ റെഡ്ഡി ആളുകൾ മറക്കണമെന്ന് ആഗ്രഹിച്ചു; കാരണം വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട
തെലുങ്ക് സിനിമാ താരം വിജയ് ദേവരകൊണ്ട തൻ്റെ കരിയറിലെ വഴിത്തിരിവായ അർജുൻ റെഡ്ഡി എന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നു. ഈ സിനിമ ആളുകൾ മറന്നു കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് വിജയ് പറയുന്നു. അർജുൻ റെഡ്ഡിയെക്കാൾ മികച്ച സിനിമകൾ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു എന്നാൽ ഈ സിനിമയെ ഇപ്പോളും ആളുകൾ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അടുത്ത കാലത്താണ് താരം മനസ്സിലാക്കിയത്.

വിജയ് ദേവരകൊണ്ട കുംഭമേളയിൽ പുണ്യസ്നാനം നടത്തി
പ്രയാഗ്രാജിലെ കുംഭമേളയിൽ വിജയ് ദേവരകൊണ്ടയും അമ്മ മാധവിയും പങ്കെടുത്തു. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. VD12 എന്നാണ് താരത്തിന്റെ അടുത്ത ചിത്രത്തിന്റെ പേര്.