Vijay Babu

വിജയ് ബാബു – സാന്ദ്ര തോമസ് പോര്: ഫേസ്ബുക്കിൽ മറുപടിയുമായി സാന്ദ്ര
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര്. തനിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ് രംഗത്തെത്തി. "വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം; പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി" എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചത്.

സാന്ദ്ര തോമസിനെതിരെ ആഞ്ഞടിച്ച് വിജയ് ബാബു; കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി
കോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ സാന്ദ്ര തോമസിനെതിരെ നടൻ വിജയ് ബാബു രംഗത്ത്. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാൻ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്നും, അവർക്ക് അർഹതയില്ലാത്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ കഴിയില്ലെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. പ്രകോപനം ഉണ്ടായാൽ തെളിവുകൾ സഹിതം വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫ്രൈഡേ ഫിലിം ഹൗസ്: വിജയ് ബാബുവിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സാന്ദ്ര തോമസ്
ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സാന്ദ്ര തോമസിന് മത്സരിക്കാൻ കഴിയില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രസ്താവന. ഇതിന് മറുപടിയുമായി സാന്ദ്ര തോമസ് രംഗത്തെത്തി. നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ലെന്നും അസോസിയേഷന്റെ ബൈലോ ആണെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

സാന്ദ്ര തോമസിൻ്റെ പത്രിക തള്ളിയതിൽ പ്രതികരണവുമായി വിജയ് ബാബു
നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്ര തോമസിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ അർഹതയില്ലെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. സാന്ദ്ര തോമസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്ഥാനങ്ങളിലേക്കാണ് പത്രിക നൽകിയിരുന്നത്.

അമ്മ തിരഞ്ഞെടുപ്പ്: ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു; വനിതാ നേതൃത്വം വേണമെന്നും ആവശ്യം
അമ്മയുടെ തിരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കുന്നതിനെതിരെ വിജയ് ബാബു രംഗത്ത്. ബാബുരാജിനെതിരെ നിലവിൽ കേസുകളുണ്ട്, അതിനാൽ അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് വിജയ് ബാബു ആവശ്യപ്പെട്ടു. സംഘടനയിൽ ഒരു മാറ്റം വേണമെന്നും, വനിതകൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.