ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി വിഘ്നേഷ് പുത്തൂർ ഐപിഎൽ അരങ്ങേറ്റത്തിൽ തിളങ്ങി. ഓട്ടോ ഡ്രൈവറുടെ മകനായ വിഘ്നേഷ് ഇംപാക്ട് പ്ലേയറായിട്ടാണ് കളിക്കാനിറങ്ങിയത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ വിഘ്നേഷ് ഇനിയും കരുത്തറിയിക്കുമെന്നാണ് പ്രതീക്ഷ.