Vigilance Inquiry

പി.എം കുസും പദ്ധതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
നിവ ലേഖകൻ
കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ്ജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പി.എം കുസുമിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. അനർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്കാണ് പരാതി നൽകിയത്. പദ്ധതിയുടെ തുടക്കം മുതലുള്ള ക്രമക്കേടുകളുടെ ടെൻഡർ നടപടികളും അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം.

എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ചുമതല
നിവ ലേഖകൻ
എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകി. വിജിലൻസ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേൽനോട്ട ചുമതല. അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്.