Vigilance Case

ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസ്; നിയമന കോഴ ആരോപണത്തിൽ നടപടി
കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. എൻ.എം. വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.

കളിമൺപാത്ര കമ്മീഷൻ കേസ്: ചെയർമാൻ സ്ഥാനത്ത് നിന്ന് കെ.എൻ. കുട്ടമണിയെ നീക്കി
സംസ്ഥാന കളിമൺപാത്ര നിർമ്മാണ-വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണിയെ സ്ഥാനത്ത് നിന്ന് മാറ്റി. വിജിലൻസ് കേസ് എടുത്തതിനെ തുടർന്നാണ് നടപടി. കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ തുടർന്നാണ് മന്ത്രി ഒ.ആർ. കേളുവിന്റെ നിർദ്ദേശപ്രകാരം നടപടിയുണ്ടായത്.

പി.വി. അൻവറിനെതിരെ വിജിലൻസ് കേസ്; 12 കോടി രൂപയുടെ തട്ടിപ്പ്
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 12 കോടി രൂപ വായ്പയെടുത്ത് തട്ടിച്ച കേസിൽ പി.വി. അൻവറിനെതിരെ വിജിലൻസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകിയ ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. 2015-ൽ എടുത്ത 12 കോടി രൂപയുടെ വായ്പ പിന്നീട് 22 കോടിയായി വർധിച്ചു, ഇത് കെഎഫ്സിക്ക് വലിയ നഷ്ടമുണ്ടാക്കി.

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ ചോദ്യം ചെയ്യൽ തുടരുന്നു; പരാതിക്കാരനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി
ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പരാതിക്കാരനായ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി. എസ്. ശശിധരൻ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് ഇ.ഡി. ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വിജിലൻസ് കേസിൽ ഇഡി ഉദ്യോഗസ്ഥൻ ശേഖർ കുമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ
വിജിലൻസ് കേസിൽ പ്രതിയായ ഇ.ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരൻ ഇ.ഡി കേസിലെ പ്രതിയാണെന്നും അറസ്റ്റിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖർ കുമാർ കോടതിയിൽ പറഞ്ഞു. അതേസമയം, പരാതിക്കാരനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി പി.എസ്. ശശിധരൻ ട്വൻ്റിഫോറിനോട് വ്യക്തമാക്കി.

കൊച്ചി ഇഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ കേസ്; 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി
കൊച്ചി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര് ശേഖര് കുമാറിനെതിരെ വിജിലന്സ് കേസ്. രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.