Vidyarambham

വീണാ ജോർജ് രക്ഷിതിന് ആദ്യാക്ഷരം കുറിച്ചു; എസ്എടി ആശുപത്രിയുടെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനം
പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ രാജേഷ്-രേഷ്മ ദമ്പതികളുടെ മകൻ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദ്യാക്ഷരം കുറിച്ചു. കുഞ്ഞ് ആറാം മാസത്തിൽ ജനിച്ചതാണെന്നും 770 ഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രി രക്ഷിച്ചെടുത്തതാണെന്നും രേഷ്മ പറഞ്ഞു. മന്ത്രി തന്നെ നേരിട്ടെത്തി ആദ്യാക്ഷരം കുറിച്ചതിലൂടെ തങ്ങളുടെ ആഗ്രഹം സഫലമായെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും രക്ഷിതിന്റെ മാതാപിതാക്കൾ അറിയിച്ചു.

വിജയദശമി: കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നു
ഇന്ന് വിജയദശമി ദിനം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നു. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഈ ദിനം.

കൊല്ലൂർ മൂകാംബികയിൽ വിജയദശമി: ആയിരങ്ങൾ വിദ്യാരംഭത്തിന്
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.