അജിത്ത് നായകനായ 'വിടാമുയർച്ചി'യുടെ പൈറേറ്റഡ് പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. ഉയർന്ന റെസല്യൂഷനിലുള്ള പതിപ്പുകളാണ് ലഭ്യമായിരിക്കുന്നത്. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് അണിയറ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു.