Vice President Election

സി.പി. രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി
എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 452 വോട്ടുകൾ ലഭിച്ചു, അതേസമയം ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി സുദർശൻ റെഡ്ഢിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ആർഎസ്എസിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന അദ്ദേഹം തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും കേരളത്തിന്റെ പ്രഭാരിയുമായിരുന്നു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാല് സെറ്റ് പത്രികകളാണ് അദ്ദേഹം വരണാധികാരിയും സെക്രട്ടറി ജനറലുമായ പി.സി. മോദിയുടെ മുന്നിൽ സമർപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ കർത്തവ്യം നിഷ്പക്ഷതയോടെ നിറവേറ്റുമെന്ന് അദ്ദേഹം അറിയിച്ചു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം സ്ഥാനാർഥിയായി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാജ്യസഭ സെക്രട്ടറി ജനറലിന് മുൻപാകെയാണ് പത്രിക സമർപ്പിക്കുക. തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കും.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുക്കും. യോഗത്തിൽ ബിജെപിയിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനാണ് സാധ്യത.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ബിജെപി പാർലിമെന്ററി പാർട്ടി യോഗം ഞായറാഴ്ച ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ് തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും കമ്മീഷൻ വ്യക്തമാക്കി. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്.