Vice-Chancellor

Malayalam University VC

സി.ആർ. പ്രസാദ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിതനായി

നിവ ലേഖകൻ

കേരള സർവ്വകലാശാല മലയാള വിഭാഗം സീനിയർ പ്രൊഫസറും കേരള പഠന വകുപ്പ് അദ്ധ്യക്ഷനുമായ പ്രൊഫസർ സി.ആർ.പ്രസാദിനെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ്ചാൻസിലറായി നിയമിച്ചു. 12 സാഹിത്യവിമർശനപഠന ഗ്രന്ഥങ്ങളും നൂറിലധികം ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയാണ് സി.ആർ. പ്രസാദ്.

KUFOS Vice-Chancellor

കുഫോസ് വൈസ് ചാൻസലറായി ഡോ. എ. ബിജു കുമാർ നിയമിതനായി

നിവ ലേഖകൻ

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൻ്റെ (കുഫോസ്) വൈസ് ചാൻസലറായി ഡോ. എ. ബിജു കുമാറിനെ നിയമിച്ചു. കേരള സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി ഡീനും അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിൻ്റെ സീനിയർ പ്രൊഫസറും മേധാവിയുമാണ് അദ്ദേഹം. ചാൻസലറാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

UGC Rule Amendment

യു.ജി.സി ചട്ടഭേദഗതിക്കെതിരെ നിയമസഭാ പ്രമേയം

നിവ ലേഖകൻ

യു.ജി.സി ചട്ടഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള പൂർണ അധികാരം ഗവർണർക്ക് നൽകുന്നതാണ് യു.ജി.സിയുടെ പുതിയ ചട്ടം. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും.