Vetrimaran

സിനിമാ നിർമ്മാണം അവസാനിപ്പിച്ച് വെട്രിമാരൻ; കാരണം ഇതാണ്
പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരൻ സിനിമാ നിർമ്മാണ രംഗത്ത് നിന്ന് പിന്മാറുന്നു. സാമ്പത്തിക സമ്മർദ്ദങ്ങളും സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഗ്രാസ് റൂട്ട് ഫിലിംസ് നിർമ്മിക്കുന്ന അവസാന സിനിമ "ബാഡ് ഗേൾ" ആണ്.

സിനിമാ നിർമ്മാണം അവസാനിപ്പിച്ച് വെട്രിമാരൻ; കാരണം സെൻസർ ബോർഡ് പ്രശ്നങ്ങളോ?
പ്രമുഖ സംവിധായകനും നിർമ്മാതാവുമായ വെട്രിമാരൻ സിനിമാ നിർമ്മാണം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ ഗ്രാസ് റൂട്ട് പ്രൊഡക്ഷൻസ് ഇനി സിനിമകൾ നിർമ്മിക്കില്ല. സെൻസർ ബോർഡിൽ നിന്നുള്ള ബുദ്ധിമുട്ടുകളാണ് തീരുമാനത്തിന് പിന്നിലെന്നും സൂചന.

‘മാനുഷി’ സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ വിധി
വെട്രിമാരൻ നിർമ്മിക്കുന്ന 'മാനുഷി' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതിയിൽ തീർപ്പാക്കി. സിനിമയിലെ ആക്ഷേപകരമായ ഭാഗങ്ങൾ നീക്കം ചെയ്താൽ സർട്ടിഫിക്കറ്റ് നൽകുന്നത് പരിഗണിക്കാമെന്ന് സിബിഎഫ്സി അറിയിച്ചു. തുടർന്ന് പരാമർശിച്ച ഭാഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറാണെന്ന് വെട്രിമാരനും അറിയിച്ചു.