Venjaramoodu Case

ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിൽ സെല്ലിലേക്ക് മാറ്റി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അഫാനെ ജയിൽ സെല്ലിലേക്ക് മാറ്റി, നിരീക്ഷണം തുടരും.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ രണ്ടാമത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. അഫാന്റെ പിതൃസഹോദരൻ അബ്ദുൾ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഫാന് ലത്തീഫിനോടും ഷാഹിദയോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.

വെഞ്ഞാറമൂട് കൊലക്കേസ്: അഫാന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞത് ക്ഷതങ്ങൾക്ക് കാരണമായി. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ നില ഗുരുതരം; ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തുന്നത്. അഫാന്റെ ആത്മഹത്യ ശ്രമത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്ന് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.

അഫാന്റെ ആത്മഹത്യാശ്രമം: പ്രതികരണവുമായി പിതാവ്
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആത്മഹത്യാശ്രമത്തിൽ പിതാവ് പ്രതികരിച്ചു. അഫാൻ ചെയ്തതിൻ്റെ ഫലം അവൻ തന്നെ അനുഭവിക്കട്ടെ എന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. പൂജപ്പുര ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.