Venezuela

രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. മഡൂറോയെ ആഗോള ഭീകരസംഘടനയുടെ ഭാഗമായി ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ ആവശ്യമെങ്കിൽ കരയാക്രമണം നടത്താനും മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി ട്രംപ്; സൈനിക നീക്കത്തിന് മുന്നൊരുക്കമെന്ന് വിലയിരുത്തൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ട്രംപിന്റെ പ്രഖ്യാപനം വെനസ്വേലയ്ക്കെതിരായ സൈനിക നീക്കത്തിന്റെ മുന്നൊരുക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്ക ആക്രമിച്ചാൽ ഖേദിക്കേണ്ടിവരും; ട്രംപിന് മുന്നറിയിപ്പുമായി മഡൂറോ
മയക്കുമരുന്ന് വേട്ടയുടെ പേരിൽ വെനിസ്വേലൻ ബോട്ടിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. അമേരിക്ക ആക്രമിച്ചാൽ സായുധ പോരാട്ടത്തിന് തയ്യാറാണെന്നും മഡൂറോ വ്യക്തമാക്കി. വെനിസ്വേലയുടെ പ്രതിരോധത്തിനായി 25 ലക്ഷം സൈനികരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോകകപ്പ് യോഗ്യതാ മത്സരം: വെനിസ്വേലയ്ക്കെതിരെ അര്ജന്റീനയ്ക്ക് സമനില
ലോകകപ്പ് യോഗ്യതാ മത്സരത്തില് വെനിസ്വേലയ്ക്കെതിരെ അര്ജന്റീനയ്ക്ക് വിജയം നേടാനായില്ല. ആദ്യ പകുതിയില് അര്ജന്റീന ഗോള് നേടിയെങ്കിലും രണ്ടാം പകുതിയില് വെനിസ്വേല സമനില പിടിച്ചു. മഴ കാരണം വെള്ളം നിറഞ്ഞ മൈതാനത്താണ് മത്സരം നടന്നത്.

ലോക കപ്പ് യോഗ്യത: മഴയും വെള്ളക്കെട്ടും മൂലം അര്ജന്റീന-വെനിസ്വേല മത്സരം വൈകി
ലോക കപ്പ് യോഗ്യത മത്സരത്തില് അര്ജന്റീനയും വെനിസ്വേലയും തമ്മിലുള്ള കളി മഴ മൂലം വൈകി. വെള്ളം കെട്ടിക്കിടന്ന പിച്ചില് കളിക്കാര്ക്ക് പന്ത് കൈകാര്യം ചെയ്യാന് ബുദ്ധിമുട്ടായി. മഴ നിന്നതിനു ശേഷം അധികൃതര് യോഗം ചേര്ന്ന് മത്സരം തുടരാന് തീരുമാനിച്ചു.
