Vellappally Natesan

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സമുദായ നേതാക്കൾ അവരവരുടെ സമുദായത്തിനു വേണ്ടി സംസാരിക്കുന്നതിൽ തെറ്റില്ലെന്ന് കുര്യൻ. വഖഫ് ഭേദഗതി നിയമത്തിന് വലിയ പിന്തുണ ലഭിച്ചെന്നും കുര്യൻ അവകാശപ്പെട്ടു.

വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം
മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തിയെന്നതിൽ വ്യക്തതയില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ. മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച. 105 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിം ലീഗ് ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണെന്നും ഈഴവർ വെറും വോട്ടുകുത്തി യന്ത്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രൂക്ഷമായി പ്രതികരിച്ചു.

വെള്ളാപ്പള്ളിക്കെതിരെ കെ.പി.എ. മജീദ്; അവസരവാദി എന്ന വിമർശനം
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കെ.പി.എ. മജീദ്. ബിജെപിയെ പ്രീണിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്ന് മജീദ് ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളിയെന്നും മജീദ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി
മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പിഡിപി പരാതി നൽകി. ഈഴവ സമുദായത്തിന് മലപ്പുറത്ത് കടുത്ത അവഗണന നേരിടേണ്ടിവരുന്നുവെന്നും അവർ വെറും വോട്ടുകുത്തിയന്ത്രങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. പിന്നാക്ക വിഭാഗക്കാർ ഭയത്തോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ചന്ദ്രശേഖറിന് വെള്ളാപ്പള്ളിയുടെ പിന്തുണ
കേരളത്തിലെ ബിജെപിയുടെ പുതിയ നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശൻ പിന്തുണ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖർ കഴിവുറ്റ നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി മുന്നേറുമെന്നും വെള്ളാപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു. വഖഫ് ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി: സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനം
എസ്ഡിപി മുഖപത്രത്തിലെ ലേഖനത്തിലൂടെ വെള്ളാപ്പള്ളി നടേശൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തെ ഗോവിന്ദനുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഈ വിമർശനം. സർക്കാരിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.

എൻസിപിയുടെ മന്ത്രി മോഹം കേരളത്തിന് ചിരിക്കാൻ വക: വെള്ളാപ്പള്ളി നടേശൻ
എൻസിപിയുടെ മന്ത്രിസ്ഥാന മോഹത്തെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കുട്ടനാട് മണ്ഡലം എൻസിപിക്ക് നൽകിയത് അപരാധമെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ വിമർശനത്തിന് മറുപടിയുമായി വി.ഡി. സതീശൻ; യുഡിഎഫിന്റെ അധികാര തിരിച്ചുവരവ് ലക്ഷ്യം
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരോക്ഷമായി മറുപടി നൽകി. വിമർശനങ്ങൾ സ്വാഭാവികമെന്നും യുഡിഎഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ വെള്ളാപ്പള്ളി വീണ്ടും സതീശനെ രൂക്ഷമായി വിമർശിച്ചു.

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല; വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ കുറിച്ച് പ്രതികരിച്ച അദ്ദേഹം, സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാമെന്ന് പറഞ്ഞു. 2026-ൽ അധികാരത്തിലെത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല ഏറ്റവും യോഗ്യൻ: വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. എൻഎസ്എസുമായുള്ള സഹകരണത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞു. കോൺഗ്രസിന്റെ സാമുദായിക പിന്തുണ തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.