Vellappally Natesan

പിണറായിയുടെ മുന്നിൽ സിപിഐ പത്തി താഴ്ത്തും; പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ
പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ എതിർപ്പിനെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി സംസാരിച്ചാൽ സിപിഐയുടെ പ്രശ്നങ്ങൾ തീരുമെന്നും പരിഹസിച്ചു. ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങളും ഒരു ബോർഡിന് കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ലീഗ് എന്നും, അവർ എപ്പോൾ വേണമെങ്കിലും മുന്നണി മാറിയേക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രി പദത്തിൽ എത്താനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളാപ്പള്ളിയുടെ സംസ്കാരത്തിലേക്ക് താഴാനില്ല; ഗണേഷ് കുമാറിൻ്റെ മറുപടി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വെള്ളാപ്പള്ളിയുടെ മോശം ഭാഷ അദ്ദേഹത്തിൻ്റെ സംസ്കാരമാണെന്നും, ആ നിലവാരത്തിലേക്ക് തനിക്ക് താഴാൻ താല്പര്യമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണം: വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ഭരണത്തിൽ നടക്കുന്ന കാര്യങ്ങൾ കെട്ടതാണെന്നും, പ്രമുഖ ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഗുരുവായൂർ, കൂടൽമാണിക്യം മോഡൽ ഭരണം സർക്കാർ പരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി വി. എൻ. വാസവനും
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഗവർണർ രാജേന്ദ്ര അർലേക്കറും ദേവസ്വം മന്ത്രി വി. എൻ. വാസവനും പ്രശംസിച്ചു. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഒരു നേതാവ് കേരളത്തിൽ ഉള്ളതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ പ്രസ്ഥാനത്തോട് കാണിക്കുന്ന കൂറ് വളരെ വലുതാണെന്ന് മന്ത്രി വി. എൻ. വാസവൻ അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളി നടേശൻ പകരക്കാരനില്ലാത്ത അമരക്കാരൻ; മന്ത്രി വി.എൻ. വാസവൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രി വി. എൻ. വാസവൻ പ്രശംസിച്ചു. വെള്ളാപ്പള്ളി നടേശൻ ഒരു പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തന്നെ കള്ള് കച്ചവടക്കാരനെന്ന് വിളിച്ചവരെപ്പോലും താൻ സഹിച്ചു എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി വി മുരളീധരൻ; രാഷ്ട്രീയം ചർച്ചയായില്ലെന്ന് സൂചന
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചർച്ചയായില്ലെന്നും സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്നും നേതാക്കൾ വ്യക്തമാക്കി.

മൈക്രോഫിനാൻസ് കേസിൽ സർക്കാരിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. എസ്. ശശിധരൻ തന്നെ കേസ് അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മുഖ്യമന്ത്രി; പിന്നാലെ വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. തിരുവനന്തപുരം പെരിങ്ങമ്മലയിലെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. മുഖ്യമന്ത്രിയുടെ പ്രശംസക്ക് പിന്നാലെ വെള്ളാപ്പള്ളി വർഗീയ പരാമർശം നടത്തിയെന്നുള്ളതും ശ്രദ്ധേയമാണ്.

വെള്ളാപ്പള്ളി സംഘപരിവാറിൻ്റെ നാവ്; അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെള്ളാപ്പള്ളി സംഘപരിവാറിൻ്റെ നാവായി മാറുന്നുവെന്ന് സതീശൻ ആരോപിച്ചു. എഡിജിപി എം ആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിലും വി ഡി സതീശൻ പ്രതികരിച്ചു.

