Vellapally Natesan

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തേക്കും
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേസ് അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനം. അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നും ഉടൻതന്നെ ചോദ്യം ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും വിജിലൻസ് എസ്പി ശശിധരൻ അറിയിച്ചു.

കാന്തപുരം എന്ത് കുന്തമെറിഞ്ഞാലും ഞാന് പറയും; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി
കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പ്രസ്താവനയിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. രാഷ്ട്രീയ മോഹങ്ങളൊന്നും തനിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനം താൻ നടത്തിയ പ്രസ്താവനയിൽ ഉണ്ടായിട്ടുണ്ട്, എന്നാൽ താൻ പറഞ്ഞത് ഒരു പ്രത്യേക മുസ്ലിം സമുദായത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള സഹകരണം അവസാനിപ്പിച്ചതിനു ശേഷം തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം സമുദായത്തിന്റെ കുത്തകാവകാശം ഏറ്റെടുക്കാൻ മുസ്ലിം ലീഗിന് അവകാശമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയെ പുറത്താക്കണം: ഇ ടി
മലപ്പുറത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ ശക്തമായി വിമർശിച്ച് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി.. ശ്രീനാരായണ ഗുരുവിന്റെ ആത്മാവ് പോലും ഈ പ്രസ്താവനയെ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിക്ക് ചികിത്സ വേണം: പി എം എ സലാം
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി പി എം എ സലാം. വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണെന്നും പറഞ്ഞതിന്റെ അടിസ്ഥാനം വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു. മലപ്പുറത്ത് കുറച്ചുദിവസം താമസിച്ച് അനുഭവം പറയാൻ വെള്ളാപ്പള്ളിയെ സലാം വെല്ലുവിളിച്ചു.

ശശി തരൂരിനെ പുകഴ്ത്തിയും തോമസ് കെ. തോമസിനെ വിമർശിച്ചും വെള്ളാപ്പള്ളി
ശശി തരൂരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തോമസ് കെ. തോമസ് എംഎൽഎയെ രൂക്ഷമായി വിമർശിച്ചു. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.