Veekshanam

രാഹുൽ മാങ്കൂട്ടത്തിൽ അനുകൂല ലേഖനം; വീഴ്ച പറ്റിയെന്ന് വീക്ഷണം എംഡി
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള ലേഖനത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് വീക്ഷണം എംഡി ജെയ്സൺ ജോസഫ്. എഡിറ്റോറിയൽ ബോർഡിനോട് വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു. ലേഖനം പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വീക്ഷണം; സിപിഐഎമ്മിന്റേത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് മുഖപത്രം
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖപത്രം പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സിപിഐഎമ്മിൽ നിന്നും ഉണ്ടാകുന്ന അതിസാരവും ഛർദ്ദിയും പോലുള്ള ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതാണ് എന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.

കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് വീക്ഷണം
കോൺഗ്രസ് നേതാക്കളുടെ പൊതുപരിപാടിയിലെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി മുഖപത്രമായ വീക്ഷണം. പരിപാടികളിൽ ഇടിച്ചുകയറുന്ന പ്രവണതയ്ക്കെതിരെയാണ് മുഖപ്രസംഗത്തിലൂടെ വിമർശനം. നേതാക്കൾ മാതൃകാപരമായി പെരുമാറണമെന്നും വീക്ഷണം ആവശ്യപ്പെട്ടു.