VD Satheesan

അയ്യപ്പ സംഗമം പ്രഹസനമായെന്ന് വി.ഡി. സതീശൻ; സർക്കാരിന് രാഷ്ട്രീയ ദുഷ്ടലാക്കെന്നും വിമർശനം
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ കർമ്മികത്വത്തിൽ നടത്തിയ ഈ സംഗമം വിശ്വാസികളെ കബളിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒഴിഞ്ഞ കസേരകൾ എ.ഐ നിർമ്മിതമെന്ന് പറയുന്നതിലൂടെ എം.വി. ഗോവിന്ദൻ ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കെ ജെ ഷൈനെതിരായ അപവാദ പ്രചരണം സിപിഐഎമ്മിൽ നിന്നെന്ന് വി ഡി സതീശൻ
സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം സിപിഐഎമ്മിൽ നിന്നാണ് ഉണ്ടായതെന്ന വാദവുമായി വി ഡി സതീശൻ. ആഗോള അയ്യപ്പ സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും അദ്ദേഹം വിമർശിച്ചു. സൈബർ ആക്രമണ പരാതികളിൽ സർക്കാർ ഇരട്ടനീതിയാണ് കാണിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

അയ്യപ്പന്റെ സ്വര്ണം അടിച്ചുമാറ്റിയവര് അയ്യപ്പ സംഗമം നടത്തുന്നു; സര്ക്കാരിനെതിരെ വി.ഡി. സതീശന്
അയ്യപ്പന്റെ നാല് കിലോ സ്വർണം കാണാതായ വിഷയത്തിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചു. സ്വർണം മോഷ്ടിച്ചവർ തന്നെ അയ്യപ്പ സംഗമം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയിൽ മാസ്റ്റർ പ്ലാൻ കൊണ്ടുവരുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സതീശൻ കുറ്റപ്പെടുത്തി.

രാഹുലിനെ അനുഗമിച്ച സംഭവം: ഷജീറിനെ മൈൻഡ് ചെയ്യാതെ വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ വി.ഡി. സതീശൻ കൂട്ടാക്കിയില്ല. രാഹുലിനെ സഭയിലെത്തിക്കാൻ സഹായിച്ചതിന് ഷജീറിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. പ്രതിപക്ഷ നേതാവിൻ്റെ ഈ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

കസ്റ്റഡി മർദ്ദനം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; കുറ്റാരോപിതരെ പുറത്താക്കും വരെ സമരം
കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം തുടങ്ങി. കുറ്റാരോപിതരായ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സിപിഐഎം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പൊലീസിനെതിരെ വി ഡി സതീശൻ
കൽപ്പറ്റയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സിപിഐഎം ക്രിമിനൽ സംഘത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സിപിഐഎം ക്രിമിനലുകൾക്ക് പോലീസ് എല്ലാ ഒത്താശയും നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സംരക്ഷണം ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന സ്ഥിതിയാണെങ്കിൽ കോൺഗ്രസ് ശക്തമായി തിരിച്ചടിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ അവസാനത്തിന്റെ തുടക്കമെന്ന് വി.ഡി. സതീശൻ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം
മുഖ്യമന്ത്രി പിണറായി വിജയന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും, അദ്ദേഹം ഒട്ടകപക്ഷിയെപ്പോലെ മണ്ണിൽ മുഖം പൂഴ്ത്തിയിരിക്കുകയാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെ.എസ്.യു നേതാക്കളെ തീവ്രവാദികളെപ്പോലെ മുഖം മൂടി അണിയിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. കേരള പോലീസിനെ തകർത്ത് തരിപ്പണമാക്കിയെന്നും ഇതിന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടി വരുമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സ്പീക്കറെ അറിയിച്ച് വി.ഡി. സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിനെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും കത്തിൽ സൂചിപ്പിച്ചു. ലൈംഗികാരോപണങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം: വി.ഡി. സതീശനും ചെന്നിത്തലയ്ക്കും എതിരെ മൊഴിയുമായി യൂത്ത് കോൺഗ്രസ് നേതാവ്
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരെ മൊഴി നൽകി. രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നൽകിയത്. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.

കെ. സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവം, ഡിജിറ്റൽ മീഡിയയുടെ ചുമതലയിൽ നിന്നും വി.ടി. ബൽറാമിനെ മാറ്റിയ സംഭവം എന്നിവയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. കെ. സുധാകരന്റെ വിമർശനത്തിന് മറുപടിയും നൽകി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി. സതീശനെ വിമർശിച്ച് കെ. സുധാകരൻ; മുഖ്യമന്ത്രിയുടെ ഓണസദ്യ സ്വീകരിക്കരുതായിരുന്നു
കുന്നംകുളം ലോക്കപ്പ് മർദ്ദനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ വിമർശനവുമായി കെ. സുധാകരൻ. യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വിഷയം പൊതുജനങ്ങൾക്കിടയിൽ സജീവ ചർച്ചയാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.