VC Mohanan Kunnummal

Kerala University VC

സിൻഡിക്കേറ്റിന് അധികാരമില്ല; കേരള വി.സി.യുടെ നിർണ്ണായക ഇടപെടൽ

നിവ ലേഖകൻ

കേരള സർവകലാശാലയിൽ സിൻഡിക്കേറ്റിനെതിരെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രംഗത്ത്. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവ്വകലാശാല ഭരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ വിളിച്ചുവരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ സിൻഡിക്കേറ്റിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി വിസി നോട്ടീസ് നല്കി.

Kerala university row

കെ.എസ്.അനിലിന്റെ ശമ്പളം തടഞ്ഞ് വി.സി; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം

നിവ ലേഖകൻ

കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി കൂടുതൽ ഗുരുതരമാകുന്നു. രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെതിരായ നടപടികൾ കടുപ്പിച്ച് വി.സി.അനിൽകുമാറിൻ്റെ ശമ്പളം തടയുന്നതിനുള്ള കർശന നിർദ്ദേശം ഫിനാൻസ് ഓഫീസർക്ക് നൽകി. സസ്പെൻഷൻ പിൻവലിക്കാതെ ഒത്തുതീർപ്പില്ലെന്ന് വിസി അറിയിച്ചു.

Kerala University VC arrival

മൂന്നാഴ്ചക്ക് ശേഷം വിസി തിരിച്ചെത്തി; സർവകലാശാലയിൽ കനത്ത സുരക്ഷ

നിവ ലേഖകൻ

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വിസി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് തിരിച്ചെത്തി. എസ്എഫ്ഐ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും, അത്തരത്തിലുള്ള യാതൊരു സംഭവവും ഉണ്ടായില്ല. അതേസമയം, വിസി അംഗീകരിക്കാത്ത രജിസ്ട്രാർ കെ.എസ്. അനിൽ കുമാറും സർവകലാശാലയിൽ എത്തുകയും മറ്റൊരു യോഗത്തിൽ പങ്കെടുക്കാനായി ഉടൻ തന്നെ മടങ്ങുകയും ചെയ്തു.

Kerala University crisis

വിസിയുടെ നിർദ്ദേശം തള്ളി രജിസ്ട്രാർ; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം

നിവ ലേഖകൻ

കേരള സർവകലാശാലയിലെ ഭരണപരമായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം രജിസ്ട്രാർ കെ.എസ്. അനിൽകുമാർ തള്ളി. ഇതോടെ ഫയൽ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. രജിസ്ട്രാർ അയക്കുന്ന ഫയലുകൾ വിസി തിരിച്ചയക്കുകയാണ്.