VC Controversy

രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശത്തിനെതിരെ സിൻഡിക്കേറ്റ് അംഗം
കേരള സർവകലാശാല രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന വിസിയുടെ നിർദ്ദേശത്തിനെതിരെ സിൻഡിക്കേറ്റ് അംഗം ഷിജു ഖാൻ രംഗത്ത്. വിസിയുടെ നിർദ്ദേശം ചട്ടവിരുദ്ധമാണെന്നും സർവകലാശാലയുടെ വസ്തുവകകളിൽ വിസിക്ക് അധികാരമില്ലെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. സർവകലാശാല ആക്റ്റ് 1974 സെക്ഷൻ 23 (IV) പ്രകാരം സിൻഡിക്കേറ്റിനാണ് പൂർണ്ണ അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ; രജിസ്ട്രാർക്ക് ഔദ്യോഗിക വാഹനം തടഞ്ഞ് വി.സി
കേരള സർവകലാശാലയിൽ രജിസ്ട്രാർക്ക് നൽകിയ ഔദ്യോഗിക വാഹനം തടഞ്ഞ് വൈസ് ചാൻസലർ. വാഹനം ഗ്യാരേജിൽ സൂക്ഷിക്കാൻ വി.സി നിർദ്ദേശം നൽകി. തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് രജിസ്ട്രാർ കെ.എസ്.അനിൽകുമാർ പ്രതികരിച്ചു.

വിസിയുടെ ഫയല് നീക്കത്തിന് തിരിച്ചടി; സൂപ്പര് അഡ്മിന് അധികാരം ആവശ്യപ്പെട്ടത് തള്ളി
കേരള സര്വകലാശാലയിലെ ഫയലുകള് നിയന്ത്രിക്കാനുള്ള വൈസ് ചാന്സലറുടെ ശ്രമങ്ങള്ക്ക് തിരിച്ചടി. ഇ-ഫയലിംഗ് പ്രൊവൈഡേഴ്സ് വിസിയുടെ ആവശ്യം അംഗീകരിക്കാത്തതാണ് ഇതിന് കാരണം. സൂപ്പര് അഡ്മിന് ആക്സസ് വിസിക്ക് മാത്രമാക്കണമെന്ന ആവശ്യം പ്രൊവൈഡേഴ്സ് തള്ളി.