VC appointment

ഡിജിറ്റൽ സർവകലാശാല വിസി നിയമനം: രാജ്ഭവന് പട്ടിക കൈമാറി
ഡിജിറ്റൽ സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസിമാരുടെ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് പട്ടിക കൈമാറി. ഹൈക്കോടതി വിധിയെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവൻ സുപ്രീം കോടതിയിൽ ഹർജി നൽകും.

വിസി നിയമനം: സർക്കാർ പട്ടിക നൽകും; തുടർനടപടി ഇന്ന് തീരുമാനിക്കും
ഹൈക്കോടതി വിധിയെത്തുടർന്ന് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസി നിയമനത്തിന് സർക്കാർ ഒരുങ്ങുന്നു. ഇതിനായി ഒരു പാനൽ തയ്യാറാക്കി ചാൻസിലർക്ക് കൈമാറും. ഹൈക്കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ, രാജഭവൻ ഇന്ന് തുടർനടപടികൾ തീരുമാനിക്കും.

വിസി നിയമനത്തിൽ സർക്കാരിന് ആശ്വാസം; ഹൈക്കോടതി വിധി സുതാര്യതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വി. ശിവൻകുട്ടി
കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനങ്ങളിൽ സർക്കാരിന്റെ വാദങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഗവർണറുടെ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇത് വിദ്യാഭ്യാസരംഗത്ത് സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.

താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് ശരിവച്ചു
താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനം നടത്താനെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. സ്ഥിരം വി.സി നിയമനം വൈകുന്നത് സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

സിസ തോമസിന് കേരള വിസിയുടെ അധിക ചുമതല; പ്രതിഷേധം കനക്കുന്നു
കേരള സർവകലാശാലയുടെ വിസിയായി ഡിജിറ്റൽ സർവകലാശാല വി സി ഡോ. സിസ തോമസിനെ നിയമിച്ചു. കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ അവധിയെടുത്തതിനെ തുടർന്നാണ് നിയമനം. സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻഷനിലായ രജിസ്ട്രാർക്ക് പിന്തുണ വർധിച്ചു വരുന്നു.

താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് അനുകൂലമായി വിധി പ്രസ്താവിച്ചു. സർക്കാർ നൽകുന്ന പാനൽ പരിഗണിച്ച് നിയമനം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. നിയമന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ കോടതി ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും വ്യക്തമാക്കി.

ഗവർണർ കേരള സർവകലാശാലയിൽ; ഇടതുപക്ഷത്തിന്റെ പ്രതിഷേധം പ്രതീക്ഷിക്കുന്നു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാലയിൽ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തുന്നു. വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് സന്ദർശനം. ഇടതുപക്ഷത്തിന്റെ പ്രതിഷേധം പ്രതീക്ഷിക്കുന്നു.

ഡിജിറ്റൽ സർവകലാശാല വിസി നിയമനം: സർക്കാരിന് തിരിച്ചടി, ഹൈക്കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചു
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് തിരിച്ചടി. ഡോ. സിസ തോമസിന്റെ നിയമനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഗവർണർക്കും സിസ തോമസിനും കോടതി നോട്ടീസ് അയച്ചു.