Vayalar Ramavarma

വയലാർ രാമവർമ്മ: 49 വർഷങ്ങൾക്ക് ശേഷവും മലയാളത്തിന്റെ നിസ്തുലസൗന്ദര്യം
നിവ ലേഖകൻ
വയലാർ രാമവർമ്മയുടെ 49-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. ചലച്ചിത്ര ഗാനരചയിതാവും വിപ്ലവകവിയുമായ അദ്ദേഹം മലയാളികളുടെ ഹൃദയത്തിൽ എന്നും അമരനാണ്. പ്രണയവും സാമൂഹിക വിമർശനവും ഒരുപോലെ കൈകാര്യം ചെയ്ത വയലാർ മലയാള സാഹിത്യത്തിന്റെ നിസ്തുലസൗന്ദര്യമായി തുടരുന്നു.

വയലാറിന്റെ അമരഗാനം ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ’ അൻപതാം വർഷത്തിലേക്ക്
നിവ ലേഖകൻ
വയലാറിന്റെ 'സനാസിനീ നിൻ പുണ്യാശ്രമത്തിൽ' എന്ന ഗാനത്തിന് 50 വയസ്സ് തികഞ്ഞു. ഒഎൻവിക്ക് പ്രിയപ്പെട്ട ഈ ഗാനം പ്രേമത്തിന്റെ നിർമലതയും വിഷാദവും പ്രകടമാക്കുന്നു. 1974-ലെ 'രാജഹംസം' സിനിമയിലെ ഈ ഗാനം യേശുദാസിന്റെ ആലാപനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ എന്നും നിലനിൽക്കുന്നു.