Vatican

മാർപാപ്പ ആശുപത്രി വിട്ടു
38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാർപാപ്പ ആശുപത്രി വിട്ടു. ബ്രോങ്കൈറ്റിസ്, ഇരട്ട ന്യുമോണിയ എന്നിവയെ തുടർന്നായിരുന്നു ചികിത്സ. വിശ്വാസികൾക്ക് ആശീർവാദം നൽകി മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങി.

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും
രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും. അഞ്ച് ഞായറാഴ്ചകൾക്ക് ശേഷം മാർപ്പാപ്പ ഇന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യും. വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് മാർപ്പാപ്പ നേതൃത്വം നൽകുമെന്ന് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നു.

ഫ്രാന്സിസ് മാര്പാപ്പ നാളെ ആശുപത്രി വിടും
38 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്സിസ് മാര്പാപ്പ നാളെ ആശുപത്രി വിടും. രോഗം ഭേദമായതിനെ തുടര്ന്നാണ് മാര്പാപ്പയെ ഡിസ്ചാര്ജ് ചെയ്യുന്നത്. നാളെത്തന്നെ മാര്പാപ്പ വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റിപ്പോര്ട്ട്.

ചിലിയിലെ വത്തിക്കാൻ സ്ഥാനപതിയായി മാർ കുര്യൻ മാത്യു വയലുങ്കൽ
ചിലിയിലെ പുതിയ വത്തിക്കാൻ സ്ഥാനപതിയായി ആർച്ച്ബിഷപ്പ് മാർ കുര്യൻ മാത്യു വയലുങ്കലിനെ നിയമിച്ചു. ഈസ്റ്ററിന് ശേഷം ചുമതലയേൽക്കും. കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്.

ആശുപത്രിയിലെ ചാപ്പലിൽ ദിവ്യബലിയിൽ പങ്കെടുത്ത് മാർപാപ്പ
ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിലെ ചാപ്പലിൽ ദിവ്യബലിയിൽ പങ്കെടുത്തതായി ചിത്രം. ലോകസമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; വെന്റിലേറ്ററിലേക്ക്
ശ്വാസതടസ്സവും കഫക്കെട്ടും രൂക്ഷമായതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലുള്ള മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്ക. വിഭൂതി ബുധനാഴ്ച ചടങ്ങുകളിൽ മാർപാപ്പ പങ്കെടുക്കില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വഷളായി
റോമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വഷളായി. ശ്വാസതടസ്സത്തെത്തുടർന്ന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നു. ന്യുമോണിയ ബാധയെ തുടർന്നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു; സങ്കീർണതകൾ നിലനിൽക്കുന്നു
ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ബ്രോങ്കൈറ്റിസ് ബാധയെത്തുടർന്ന് ചികിത്സയിലുള്ള മാർപാപ്പയ്ക്ക് ഓക്സിജൻ തെറാപ്പി തുടരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി ഇപ്പോഴും സങ്കീർണമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
ന്യുമോണിയ ബാധിതനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കുറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനയിൽ.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമില്ലെന്ന് വത്തിക്കാൻ വക്താക്കൾ അറിയിച്ചു. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. ഓക്സിജൻ നൽകുന്നത് തുടരുന്നു. ഗസ്സയിലെ ഇടവക വികാരിയുമായി മാർപാപ്പ ഫോണിൽ സംസാരിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം; വത്തിക്കാൻ ആശങ്കയിൽ
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകളുടെ പ്രവർത്തനത്തിലും തകരാറുകൾ കണ്ടെത്തി. മാർപാപ്പയ്ക്ക് ഓക്സിജൻ നൽകുന്നത് തുടരുകയാണ്.