Vande Bharat

വന്ദേഭാരത് ട്രാക്കിൽ കല്ലുകൾ: യുവാവ് അറസ്റ്റിൽ
കോഴിക്കോട് പന്നിയങ്കര റെയിൽവേ പാലത്തിൽ കരിങ്കല്ലുകൾ നിരത്തിവെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് പാളത്തിൽ കല്ലുകൾ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വന്ദേ ഭാരതിൽ ചങ്ങലയില്ല; അത്യാധുനിക അലാറം സംവിധാനം
വന്ദേ ഭാരത് എക്സ്പ്രസിൽ പരമ്പരാഗത ചങ്ങല സംവിധാനത്തിന് പകരം അത്യാധുനിക അലാറം സംവിധാനമാണ് ഉള്ളത്. യാത്രക്കാർക്ക് ഈ അലാറം ഉപയോഗിച്ച് ലോക്കോ പൈലറ്റുമായി നേരിട്ട് ആശയവിനിമയം നടത്താം. അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ നിർത്താൻ ഈ സംവിധാനം ഉപയോഗിക്കാം.

ഇരുപത് കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ സർവ്വീസ് ആരംഭിച്ചു
ഇരുപത് കോച്ചുകളുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ സർവ്വീസ് ആരംഭിച്ചു. 312 അധിക സീറ്റുകളോടെയാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം റൂട്ടിലാണ് ട്രെയിൻ സർവ്വീസ് നടത്തുക.

ഉത്തരാഖണ്ഡില് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; 22കാരൻ അറസ്റ്റില്
ഉത്തരാഖണ്ഡിലെ ലക്സര്-മൊറാദാബാദ് റെയില്വേ സെക്ഷനില് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. സംഭവത്തില് ട്രെയിനിന്റെ ജനലില് വിള്ളല് വീണു, യാത്രക്കാരില് പരിഭ്രാന്തി സൃഷ്ടിച്ചു. 22 വയസ്സുള്ള സല്മാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.