Vaishna Suresh

voter list controversy

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ: വൈഷ്ണ സുരേഷ്

നിവ ലേഖകൻ

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്. സി.പി.ഐ.എം നൽകിയ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും.