Vagamon

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.

ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു
ഇടുക്കി വാഗമൺ റോഡിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് 4 വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
വാഗമണ്ണിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് നാല് വയസ്സുകാരൻ ദാരുണമായി മരിച്ചു. നേമം സ്വദേശി ആര്യമോഹന്റെ മകൻ അയാനാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വാഗമൺ ചില്ലുപാലം വീണ്ടും സഞ്ചാരികൾക്കായി തുറന്നു; രണ്ട് ദിവസത്തിനുള്ളിൽ ആയിരത്തിലധികം സന്ദർശകർ
ഇടുക്കി വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസത്തിനുള്ളിൽ ആയിരത്തിലധികം സന്ദർശകർ എത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പാലം തുറന്നത്.