V. S. Achuthanandan

വി.എസ് അച്യുതാനന്ദന്റെ ജീവിതം ആവേശം; ഓർമ്മകൾ പങ്കുവെച്ച് ജെ. മേഴ്സിക്കുട്ടിയമ്മ
വി.എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്തെത്തിയപ്പോൾ ആദരവർപ്പിച്ച് സംസാരിക്കുകയായിരുന്നു ജെ. മേഴ്സിക്കുട്ടിയമ്മ. വി.എസിൻ്റെ ഓർമ്മകൾ എക്കാലത്തും പ്രചോദനമാണെന്നും അദ്ദേഹം പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും വിമോചന നായകനായിരുന്നുവെന്നും അവർ പറഞ്ഞു. അതേസമയം, തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളിൽ നിന്ന് വി.എസിനെ ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.

സൂര്യനെല്ലി കേസിൽ വിഎസ് ഇടപെട്ടു; ഓർമ്മകൾ പങ്കുവെച്ച് സുജ സൂസൻ ജോർജ്
സൂര്യനെല്ലി കേസിൽ വി.എസ് അച്യുതാനന്ദൻ നടത്തിയ ഇടപെടലുകളെക്കുറിച്ച് എഴുത്തുകാരി സുജ സൂസൻ ജോർജ് പങ്കുവെച്ച ഓർമ്മക്കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് അച്യുതാനന്ദൻ സൂര്യനെല്ലിയിലെ അതിജീവിതയെ സന്ദർശിച്ച അനുഭവം അവർ ഓർത്തെടുക്കുന്നു. വി.എസ് ഒരു നൂറ്റാണ്ടുകാലം ജീവിച്ചുപോയത് ഒരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ മാത്രം ചരിത്രമായിരുന്നില്ലെന്നും, കേരളത്തിന്റെ പരിവർത്തനത്തിന്റെ ചരിത്രമായിരുന്നുവെന്നും സുജ സൂസൻ ജോർജ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.