V.N. Vasavan

Ayyappa Sangamam controversy

ആഗോള അയ്യപ്പ സംഗമം: പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി മന്ത്രി വി.എൻ. വാസവൻ

നിവ ലേഖകൻ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.എൻ. വാസവൻ രംഗത്ത്. സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തത് മര്യാദയില്ലാത്ത നടപടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംഗമം സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന യു.ഡി.എഫ് വിമർശനവും ശക്തമാണ്.

Sabarimala

ശബരിമലയിൽ മന്ത്രി കൈകൂപ്പി പ്രാർത്ഥിക്കാത്തതിനെതിരെ കെ. സുരേന്ദ്രൻ

നിവ ലേഖകൻ

ശബരിമലയിൽ മകരവിളക്ക് ദിവസം ദേവസ്വം മന്ത്രി വി.എൻ. വാസവൻ അയ്യപ്പന്റെ മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കാതിരുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രൂക്ഷ വിമർശനം. മന്ത്രിയുടെ ഈ നടപടി കോടിക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. അയ്യപ്പനു മുന്നിൽ കൈകൂപ്പാൻ പോലും തയ്യാറാകാത്ത വാസവൻ ദേവസ്വം മന്ത്രി സ്ഥാനത്തിന് യോഗ്യനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Vizhinjam Port Kerala

വിഴിഞ്ഞം തുറമുഖം: കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുന്നതായി മന്ത്രി വി.എൻ. വാസവൻ

നിവ ലേഖകൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുന്നതായി മന്ത്രി വി.എൻ. വാസവൻ ആരോപിച്ചു. പദ്ധതിക്ക് കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്നും, എന്നാൽ കസ്റ്റംസ് ഡ്യൂട്ടിയും ജിഎസ്ടി വിഹിതവും കേന്ദ്രത്തിന് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചതായും അറിയിപ്പുണ്ട്.

Sabarimala virtual queue system

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം വിജയകരം; 30,000ത്തിലധികം ഭക്തർക്ക് സുഗമമായ ദർശനം

നിവ ലേഖകൻ

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം വഴി ആദ്യ ദിനത്തിൽ 30,000ത്തിലധികം ഭക്തർക്ക് സുഗമമായ ദർശനം സാധ്യമായി. 70,000 പേർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുന്നത്. സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.