V Joy

വൈഷ്ണയുടെ വോട്ടർപട്ടികയിലെ പ്രശ്നത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് വി.ജോയ്
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്ത വിഷയത്തിൽ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ്. ബി.ജെ.പിയിലെ ആത്മഹത്യകൾ അതീവ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ.എം വാർഡ് തല പ്രചരണ പരിപാടി 20-ന് സംഘടിപ്പിക്കുമെന്നും 21-ന് തിരുമലയിൽ നടക്കുന്ന പൊതുയോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കുമെന്നും വി. ജോയ് അറിയിച്ചു.

അനിൽ ആത്മഹത്യ: ബിജെപിക്ക് ഉത്തരവാദിത്വമെന്ന് വി. ജോയ്
തിരുമല വാർഡ് കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തിനെതിരെ ചോദ്യങ്ങളുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒളിച്ചുവയ്ക്കാനുള്ള കാര്യങ്ങളെന്തെല്ലാമാണെന്നും, ബിജെപി നേതാക്കൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വി. ജോയ് ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി. ജോയ്; ‘നാട്ടിലെ ചില മാൻകൂട്ടങ്ങൾ അപകടകാരികൾ’
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമർശനവുമായി വി. ജോയ്. നിയമസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. നാട്ടിലെ ചില മാൻകൂട്ടങ്ങൾ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതൃത്വത്തിനെതിരെ മധു മുല്ലശ്ശേരിയുടെ രൂക്ഷ വിമർശനം; പാർട്ടി നയങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്ക്കെതിരെ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയുടെ അധികാരമോഹവും വിയോജിപ്പുകൾ അടിച്ചമർത്തുന്ന രീതിയും അദ്ദേഹം വിമർശിച്ചു. സാമ്പത്തിക ആരോപണങ്ങൾ നിഷേധിച്ച മധു, തന്റെ കാലത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞു.

ആമയിഴഞ്ചാൻ തോട് ദുരന്തം: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി വി. ജോയ്
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മുങ്ងി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എം. പി. ശശി തരൂരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറിയും ...