V.D.Satheesan

യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പൊലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിലവിലെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അടിയന്തരമായി ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വി.ഡി. സതീശൻ
കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച വി.ഡി. സതീശൻ, രാഹുലിനെതിരെ സ്വീകരിച്ച നടപടികൾ ശരിയാണെന്നും കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമർശനം
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്ക് വി.ഡി. സതീശൻ മറുപടി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ സി.പി.ഐ.എമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.