ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിലെ അതിക്രമ ദൃശ്യങ്ങളെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ വി.സി. അഭിലാഷ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ് ഈ ചിത്രമെന്നും സാമൂഹിക കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രം നിർമ്മിച്ചവരും അതിനെ പ്രശംസിച്ചവരും മാനസികാരോഗ്യ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.