V Abdurahiman

ഐ.ഒ.എക്കെതിരെ വിമർശനവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ
ഐ.ഒ.എയ്ക്കെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. പി. ടി. ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നും മന്ത്രി ആരോപിച്ചു. ദേശീയ ഗെയിംസിലെ ഒത്തുകളി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കായിക താരങ്ങൾക്ക് പ്രത്യേക ട്രെയിൻ കോച്ച് വേണമെന്ന് കായിക മന്ത്രി
കേരളത്തിലെ കായിക താരങ്ങൾക്ക് ദേശീയ മത്സരങ്ങൾക്ക് പോകുമ്പോൾ ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് അദ്ദേഹം കത്തയച്ചു. നിലവിലെ റിസർവേഷൻ പ്രശ്നങ്ങൾ പരിഹരിക്കാനും എമർജൻസി ക്വാട്ടയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാനും മന്ത്രി അഭ്യർത്ഥിച്ചു.

അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തും; അക്കാദമികളും സ്ഥാപിക്കും
അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരുമായി ചേർന്ന് അർജൻറീന അക്കാദമികൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാരിസ് ഒളിമ്പിക്സ്: മലയാളി താരങ്ങൾക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചു
പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലെ അഞ്ച് മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ ...