ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രത്തെ താൻ വെറുക്കുന്നുവെന്ന് നടൻ ആസിഫ് അലി. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റിൽ വെച്ച് പാർവതിയുടെ കഥാപാത്രത്തോട് വെള്ളം ചോദിക്കുന്ന രംഗം ഇപ്പോൾ കാണുമ്പോഴും ദേഷ്യം വരുന്നുണ്ടെന്നും ആസിഫ് വ്യക്തമാക്കി.