Uttar Pradesh

ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതകം; പിടികിട്ടാപ്പുള്ളി മെഹ്താബ് കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മെഹ്താബ് കൊല്ലപ്പെട്ടു. മെഹ്താബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് നിരോധനം; കാരണം ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ
'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ 48 മണിക്കൂർ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. ദസറ, ദുർഗ്ഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് സർക്കാർ നീക്കം. ക്രമസമാധാനം നിലനിർത്താനാണ് ഇപ്പോഴത്തെ നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: പ്രായപൂർത്തിയാകാത്ത മകളെ വെടിവെച്ച് കൊന്ന് പിതാവും സഹോദരനും
ഉത്തർപ്രദേശ് ഷാംലിയിൽ ദുരഭിമാനക്കൊലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടു. പിതാവും സഹോദരനും ചേർന്ന് പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു.

ഉത്തർപ്രദേശിൽ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ സംഭാലിൽ യുവ അധ്യാപികയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. നിഷു തിവാരിയും, ഇയാളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച ജാഹ്നവി (അർച്ചന) എന്ന യുവതിയുമാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുമായുള്ള ബന്ധമാണ് നിഷുവിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.

കാൺപൂരിൽ കാമുകി കൊലക്കേസിൽ കാമുകനും കൂട്ടാളിയും അറസ്റ്റിൽ
കാൺപൂരിൽ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി നദിയിൽ തള്ളിയ കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിലായി. റസ്റ്റോറന്റ് ജീവനക്കാരിയായ അകാന്ക്ഷയും ഇലക്ട്രീഷ്യനായ സൂരജും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ജൂലൈ 21-ന് സൂരജിന് മറ്റൊരു ബന്ധമുണ്ടെന്ന് അകാന്ക്ഷ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകം നടത്തി.

കാൺപൂരിൽ 62 കാരനെ കൊലപ്പെടുത്തിയ കേസിൽ മകനും സുഹൃത്തും അറസ്റ്റിൽ
കാൺപൂരിൽ 62 കാരനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ മകനും സുഹൃത്തും അറസ്റ്റിലായി. സ്വത്ത് തട്ടിയെടുക്കാൻ മകനും സുഹൃത്തും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സിനിമ കണ്ടു കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് പ്രതികൾ സമ്മതിച്ചു.

ദിഷ പഠാനിയുടെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
ബോളിവുഡ് നടി ദിഷ പഠാനിയുടെ ബറേലിയിലെ വീടിന് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഗാസിയാബാദിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളിലൊരാൾ ചികിത്സയിലിരിക്കെ മരണമടഞ്ഞു.

ഉത്തർപ്രദേശിൽ നദിതീരത്ത് ഉറുമ്പുകൾ മൂടിയ നിലയിൽ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ്; പോലീസ് അന്വേഷണം
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ബഹ്ഗുൽ നദീതീരത്ത് പത്ത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മണ്ണിനടിയിൽ ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പാലത്തിന് താഴെ നിന്ന് കരച്ചിൽ കേട്ടെത്തിയ ആട്ടിയനാണ് കുഞ്ഞിനെ രക്ഷിച്ചത്. പോലീസ് കേസ് എടുത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നു.

റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം; വാഹനവ്യൂഹം തടഞ്ഞു
റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടയുകയും രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിവാഹ വാഗ്ദാനം നൽകി മണിപ്പൂർ സ്വദേശിനിയെ കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. മണിപ്പൂർ സ്വദേശിനിയായ 52 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ 26 കാരനായ കാമുകനാണ് പിടിയിലായത്. വിവാഹം കഴിക്കാനും പണം തിരികെ നൽകാനും യുവതി നിർബന്ധം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

