Uttar Pradesh

ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം; ഉത്തർപ്രദേശിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിൽ ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെ തടയാൻ യോഗി ആദിത്യനാഥ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. കുടിയേറ്റക്കാരുടെ വിവരങ്ങൾ കൈമാറാൻ 17 നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം; ജോലി സമ്മർദ്ദത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിൽ വോട്ടർപട്ടിക പുതുക്കൽ ജോലികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. കടുത്ത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിനു പുറമെ മറ്റൊരു ബിഎൽഒ ഹൃദയാഘാതം മൂലം മരിച്ചു.

ഉത്തർപ്രദേശിൽ എസ്ഐആർ വൈകിപ്പിക്കുന്നു; ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി
ഉത്തർപ്രദേശിൽ എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ കേസെടുത്തു. 42 ബിഎൽഒമാരുടെ വേതനം തടഞ്ഞു. ബഹ്റൈച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

നോയിഡയിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്
ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത 60 ബിഎൽഒമാർക്കെതിരെ കേസ്. ഏഴ് സൂപ്പർവൈസർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. മനഃപൂർവം നടപടികൾ വൈകിപ്പിക്കുന്നവർക്കെതിരെയും തടസപ്പെടുത്തുന്നവർക്കെതിരെയും കേസ് എടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

യുപിയിലെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. രാജ്യത്തോടുള്ള ആദരവും അഭിമാനബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ദേശീയ ഗീതത്തിന്റെ 150-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഉത്തർപ്രദേശിൽ സ്ത്രീധന കൊലപാതകമെന്ന് കരുതിയ കേസിൽ വഴിത്തിരിവ്; ‘മരിച്ചെന്ന്’ കരുതിയ യുവതിയെ കണ്ടെത്തി
ഉത്തർപ്രദേശിലെ ഗാസിപൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് കൊലപ്പെടുത്തി എന്ന് കരുതിയ യുവതിയെ സുഹൃത്തിനൊപ്പം മധ്യപ്രദേശിൽ കണ്ടെത്തി. ഭർത്താവ് ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈ നിർണായക വഴിത്തിരിവ് സംഭവിച്ചത്. രുചി എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു എന്ന് കാണിച്ച് യുവതിയുടെ വീട്ടുകാരാണ് പോലീസിനെ സമീപിച്ചത്.

ഉത്തർപ്രദേശിൽ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ട ഗർഭിണി ചെളിയിൽ പ്രസവിച്ചു
ഉത്തർപ്രദേശിൽ ഗർഭിണിയായ സ്ത്രീയെ ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് അവർ വഴിയിൽ പ്രസവിച്ചു. ലാൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബരൗണ്ടയിലെ ന്യൂ പ്രൈമറി ഹെൽത്ത് സെന്ററിന് സമീപമാണ് സംഭവം നടന്നത്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ദളിത് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവം; കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ഉത്തർപ്രദേശ് റായ്ബറേലിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവ് ഹരിഓം വാൽമീകിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. യുപി ഗവൺമെൻ്റ് യുവാവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും തന്നെ കാണരുതെന്ന് അവരോട് നിർദ്ദേശിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ദളിതർക്കെതിരെ രാജ്യമെങ്ങും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഐഎഎസ് ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഉത്തർപ്രദേശിൽ ഒരാൾ അറസ്റ്റിൽ
ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിലായി. വിവേക് മിശ്ര (35) ആണ് അറസ്റ്റിലായത്. ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. 150-ൽ അധികം ആളുകളെ ഇയാൾ കബളിപ്പിച്ച് 80 കോടി രൂപയോളം തട്ടിയെടുത്തതായി പരാതിയുണ്ട്.

രാത്രിയിൽ ഭാര്യ പാമ്പായി മാറുന്നു; ഭർത്താവിൻ്റെ പരാതിക്കെതിരെ ഭാര്യ രംഗത്ത്
ഉത്തർപ്രദേശിൽ ഭാര്യ രാത്രിയിൽ പാമ്പായി മാറുന്നുവെന്ന് ഭർത്താവ് പരാതി നൽകി. ഇതിനെതിരെ ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുന്നതായും, ഒഴിവാക്കാൻ ശ്രമിക്കുന്നതായും ഭാര്യ ആരോപിച്ചു.

ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തല്ലിക്കൊന്നു
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ടെന്റ് ഹൗസ് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിറവേറ്റാൻ കഴിയാത്തതിനെ തുടർന്നാണ് രജ്നിയെ കൊലപ്പെടുത്തിയത്.
