US Visa

അമേരിക്കയിൽ പ്രതിഷേധിച്ചാൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്കും നടപടി
അമേരിക്കയിലെ കോളേജുകളിലെ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിനും സോഷ്യൽ മീഡിയ പോസ്റ്റുകൾ ലൈക്ക് ചെയ്തതിനും വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ 300 വിദ്യാർത്ഥികൾക്ക് മടങ്ങിപ്പോകാൻ നിർദ്ദേശം ലഭിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളും നടപടിയുടെ ഭാഗമാണ്.

യുഎസിലെ പ്രശ്നങ്ങൾ; ഇന്ത്യൻ വിദ്യാർത്ഥികൾ ബദൽ രാജ്യങ്ങൾ തേടുന്നു
അമേരിക്കയിലെ പ്രശ്നങ്ങളും വിസ നിരസിക്കുന്നതിന്റെ തോത് വർധിച്ചതും ഇന്ത്യൻ വിദ്യാർത്ഥികളെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ദുബായിലേക്കും ആകർഷിക്കുന്നു. കുറഞ്ഞ ചെലവും മികച്ച വിദ്യാഭ്യാസവും എളുപ്പത്തിൽ വിസ ലഭിക്കുന്നതുമാണ് ഈ രാജ്യങ്ങളുടെ ആകർഷണം. ദുബായിയിലെ തൊഴിലവസരങ്ങളും വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

യുഎസ് വിസ പുതുക്കൽ നിയമങ്ങൾ കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി
യുഎസ് വിസ പുതുക്കൽ നിയമങ്ങൾ കർശനമാക്കിയിരിക്കുന്നു. ഡ്രോപ്ബോക്സ് സംവിധാനത്തിലൂടെ വിസ പുതുക്കിയിരുന്ന ഇന്ത്യക്കാർക്ക് ഇത് തിരിച്ചടിയാണ്. വിസ കാലാവധി കഴിഞ്ഞ് 12 മാസത്തിനുള്ളിൽ മാത്രമേ ഇനി ഡ്രോപ്ബോക്സ് സൗകര്യം ലഭിക്കൂ.