കാനഡയിൽ നിന്നുള്ള ലോഹ ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയിൽ നിന്ന് അമേരിക്ക പിൻമാറി. വൈദ്യുതി ചാർജ് 25% വർധിപ്പിക്കാനുള്ള കാനഡയുടെ നീക്കത്തിന് പിന്നാലെയാണ് ഈ നയമാറ്റം. നിലവിൽ 25% തീരുവ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.