US News

അമേരിക്കയിൽ വെടിവയ്പ്പ്: മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്പ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു.

ചാർലി കിർക്ക് കൊലക്കേസ്: പ്രതി കസ്റ്റഡിയിലെന്ന് ട്രംപ്
അമേരിക്കൻ പോഡ്കാസ്റ്റർ ചാർലി കിർക്കിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യൂട്ടാ വാലി സർവകലാശാല കെട്ടിടത്തിന് മുകളിൽ നിന്നാണ് കിർക്കിന് നേരെ വെടിയുതിർത്തത്. എഫ്ബിഐ പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം വരുന്നത്.

യുഎസിൽ ഇന്ത്യക്കാരനെ കുടുംബത്തിന് മുന്നിലിട്ട് കഴുത്തറുത്ത് കൊന്നു; പ്രതി അറസ്റ്റിൽ
യുഎസിൽ വാഷിങ് മെഷീനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡാളസിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കർണാടക സ്വദേശിയായ ചന്ദ്ര മൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ കോബോസ് മാർട്ടിനെസിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗമല്ലയ്യയുടെ ഭാര്യയും മകനും സംഭവസ്ഥലത്തുണ്ടായിരുന്നു.

ട്രംപിന്റെ അടുത്ത അനുയായിയും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചു. യൂട്ട യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. അദ്ദേഹത്തിന് 31 വയസ്സായിരുന്നു.

ട്രംപ് അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് വെടിയേറ്റ് മരിച്ചു
അമേരിക്കൻ മാധ്യമപ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കെർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കുമ്പോളായിരുന്നു അക്രമം. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു.

ഇന്ത്യ റഷ്യയുടെ ‘അലക്കുശാല’; വിമർശനവുമായി ട്രംപിന്റെ ഉപദേഷ്ടാവ്
യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ റഷ്യൻ യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആയതുകൊണ്ടാണ് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോർജിയയിൽ വീട് തകർത്ത് ഉൽക്കാശില പതിച്ചത് ബൂട്ടിഡ്സ് ഉൽക്കാവർഷം; ശിലയ്ക്ക് 456 കോടി വർഷം പഴക്കം
തെക്കുകിഴക്കൻ യുഎസിൽ അഗ്നിഗോളങ്ങൾ പതിച്ചതിന് പിന്നാലെ ജോർജിയയിലെ വീടിന്റെ മേൽക്കൂരയിൽ ഉൽക്കാശില പതിച്ചു. 456 കോടി വർഷം പഴക്കമുള്ള ഈ ശില ബൂട്ടിഡ്സ് ഉൽക്കാവർഷത്തിൻ്റെ ഭാഗമാണെന്ന് നാസ സ്ഥിരീകരിച്ചു. ജോർജിയ സർവകലാശാലയിലെ ഗവേഷകർ ഇത് ജോർജിയയിൽ നിന്ന് കണ്ടെത്തുന്ന 27-ാമത്തെ ഉൽക്കാശിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിച്ചു; ട്രംപിന് പുടിനിൽ അതൃപ്തി
യുക്രൈനിലേക്കുള്ള ആയുധ വിതരണം അമേരിക്ക പുനരാരംഭിച്ചു. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ നൽകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനിൽ താൻ തൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി.

ടെക്സസിലെ മിന്നൽ പ്രളയത്തിൽ 51 മരണം; 15 കുട്ടികൾ ഉൾപ്പെടെ
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 51 പേർ മരിച്ചു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. സമ്മർ ക്യാമ്പിൽ നിന്നും കാണാതായ 27 കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു.

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, 23 പെൺകുട്ടികളെ കാണാനില്ല
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളെ കാണാതായി. ടെക്സസ് ഗവർണറുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ദുരന്തം ഭയാനകമെന്നും ട്രംപ് പ്രതികരിച്ചു.

സിഖ്, മുസ്ലിം മതവിശ്വാസികളെ ഭീഷണിപ്പെടുത്തി; ഇന്ത്യൻ വംശജന് യുഎസിൽ തടവ് ശിക്ഷ
അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ. സിഖ്, മുസ്ലിം മതവിശ്വാസികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് നടപടി. വടക്കൻ ടെക്സാസിൽ താമസിക്കുന്ന ഭൂഷൺ അതാലെ എന്ന 49 വയസ്സുകാരനാണ് ശിക്ഷിക്കപ്പെട്ടത്.
