US military

ആണവ കേന്ദ്രങ്ങള്ക്ക് നേരെ ആക്രമണം; തിരിച്ചടിച്ചാൽ കനത്ത പ്രത്യാഘാതമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി പ്രതിരോധ സെക്രട്ടറി രംഗത്ത്. തിരിച്ചടിക്കാൻ ഇറാന് ശ്രമിച്ചാല് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്ക അറിയിച്ചു. ഇറാന്റെ ആണവ പദ്ധതികളെ തടയുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി-2 സ്റ്റെൽത്ത് ബോംബറുകൾ: അമേരിക്കയുടെ കരുത്ത്
അമേരിക്കയുടെ ബി-2 സ്റ്റെൽത്ത് ബോംബറുകൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നാണ്. റഡാറുകളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ഈ അത്യാധുനിക യുദ്ധവിമാനം അമേരിക്കയുടെ അഭിമാനമാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് ബി-2 ബോംബറുകൾ ഉപയോഗിച്ചാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങള് ലക്ഷ്യമിട്ട് അമേരിക്കയുടെ നീക്കം; ബി2 ബോംബറുകള് പസഫിക് മേഖലയിലേക്ക്
ഇറാന്റെ ആണവ കേന്ദ്രങ്ങള് ലക്ഷ്യമിട്ട് അമേരിക്ക നീക്കം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അമേരിക്കന് ബി2 ബോംബറുകള് പടിഞ്ഞാറന് പസഫിക്കിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ ഈ നീക്കം ലോകശ്രദ്ധ നേടുന്നു.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ യുഎസ് സൈന്യ പ്രവേശനം വിലക്കി
യുഎസ് സൈന്യത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രവേശനം വിലക്കി. ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2021ൽ ജോ ബൈഡൻ ഈ വിലക്ക് നീക്കിയിരുന്നു.

സൊമാലിയയിൽ ഐഎസ് കേന്ദ്രങ്ങൾക്കെതിരെ അമേരിക്കൻ വ്യോമാക്രമണം
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൊമാലിയയിലെ ഐഎസ് ഭീകര കേന്ദ്രങ്ങൾക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരരെ വധിച്ചതായി അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറിയും ഈ വിവരം സ്ഥിരീകരിച്ചു. സൊമാലിയ പ്രസിഡന്റ് അമേരിക്കയുടെ പിന്തുണ അംഗീകരിച്ചു.