US Court

ഓഡിയോ ബുക്ക് വിപണിയിലെ കുത്തക; ആമസോണിനെതിരെ യു.എസ് കോടതി കേസ് എടുക്കുന്നു
ഓഡിയോ ബുക്ക് വിപണിയിൽ ആമസോൺ കുത്തക സ്ഥാപിച്ചെന്ന കേസിൽ യു.എസ് കോടതിയുടെ നിർണ്ണായക തീരുമാനം. സ്വതന്ത്ര എഴുത്തുകാരിൽ നിന്നും അമിത കമ്മീഷൻ ഈടാക്കുന്നുവെന്ന കേസിൽ ആമസോണിന്റെ വാദം കോടതി തള്ളി. കേസ് മുന്നോട്ട് കൊണ്ടുപോകാൻ കോടതി അനുമതി നൽകി.

ട്രംപിന്റെ അധിക തീരുവ റദ്ദാക്കി യുഎസ് കോടതി; നടപടി അധികാര പരിധിക്ക് പുറത്തെന്നും കണ്ടെത്തൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്താനുള്ള ഉത്തരവ് ഫെഡറൽ കോടതി റദ്ദാക്കി. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് രാജ്യങ്ങളുമായുള്ള വാണിജ്യം നിയന്ത്രിക്കുന്നതിന് അമേരിക്കൻ ഭരണഘടന അധികാരം നൽകുന്നത് യുഎസ് കോൺഗ്രസിനെന്നും ഫെഡറൽ കോടതി വ്യക്തമാക്കി.

അമേരിക്കന് കോടതിയിലെ അഴിമതി ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്
അമേരിക്കന് കോടതിയിലെ അഴിമതി ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവിച്ചു. നിയമവ്യവസ്ഥയോട് വിധേയത്വം പുലര്ത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. എല്ലാത്തരം ഇടപാടുകളിലും സുതാര്യതയും നിയമപാലനവും ഉറപ്പുവരുത്തുമെന്ന് അദാനി ഗ്രൂപ്പ് നിക്ഷേപകര്ക്ക് ഉറപ്പുനല്കി.