യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വാഭാവിക പൗരത്വം നൽകുന്ന നിയമം 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ഇന്ത്യക്കാരായ ഗർഭിണികൾക്കിടയിൽ സിസേറിയൻ ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിച്ചു. ഫെബ്രുവരി 20ന് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വാഭാവിക പൗരത്വം ലഭിക്കില്ല.