യുഎസിൽ നിരോധനം നേരിടാൻ സാധ്യതയുള്ള ടിക് ടോക് അവസാന നിമിഷ തന്ത്രങ്ങൾ പയറ്റുന്നു. നിരോധനം ഒഴിവാക്കാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി. അമേരിക്കൻ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യവിരുദ്ധ ശക്തികൾക്ക് ലഭിക്കുമെന്ന ആശങ്കയാണ് നിരോധനത്തിന് കാരണം.