ട്രംപും സെലൻസ്കിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം യുക്രെയ്നിനുള്ള സൈനിക സഹായം അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ മാത്രമേ സഹായം പുനഃസ്ഥാപിക്കൂ എന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സെലൻസ്കി പരസ്യമായി ക്ഷമാപണം നടത്തണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെടുന്നു.