UPI Payments

ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ ദിവസവും ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചു വരുന്ന ഈ കാലത്ത് സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഒടിപി (OTP) പോലുള്ള സുപ്രധാന വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (Two-Factor Authentication) പ്രാപ്തമാക്കുകയും സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിക്കാതിരിക്കാനും ശ്രമിക്കുക.

പ്രവാസി ഇന്ത്യക്കാർക്ക് ഇനി അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ പെയ്മെന്റുകൾ നടത്താം
ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികൾക്ക് സന്തോഷകരമായ വാർത്ത. ഇനി അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ പെയ്മെന്റുകൾ നടത്താൻ സാധിക്കും. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ 12 ഓളം രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാകും.

ഗൂഗിൾ പേ, പേടിഎം, ഫോൺപേ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ
ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ സേവനങ്ങളിൽ പുതിയ മാറ്റങ്ങൾ വരുന്നു. വ്യാപാരികൾക്കുള്ള പ്രതിദിന പേയ്മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തി. ഇൻഷുറൻസ്, ഓഹരി നിക്ഷേപം തുടങ്ങിയ മേഖലകളിലും പരിധി ഉയർത്തിയിട്ടുണ്ട്.