Unnikrishnan Potty

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും; കൂടുതൽ തെളിവുകൾ പുറത്ത്
ശബരിമലയിൽ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും നടന്നതായി റിപ്പോർട്ടുകൾ. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന നെയ്യ് തേങ്ങകൾ ഉപയോഗിച്ച് അഭിഷേകം നടത്തി പ്രസാദം നൽകി ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പിരിച്ചത്. 2023-ൽ ദേവസ്വം ബോർഡ് ഈ ഇടപാട് വിലക്കി.

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും; ദേവസ്വം ബോര്ഡ് യോഗവും
ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് അന്വേഷണം ശക്തമാക്കി ദേവസ്വം വിജിലന്സ്. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും. ഇതിനിടെ തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ അനൗദ്യോഗിക യോഗവും ഇന്ന് ചേരും. കൂടുതല് ചോദ്യം ചെയ്യലിലൂടെ ദുരൂഹതകള് നീക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

ശബരിമല ദ്വാരപാലക ശിൽപം: സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് രമേഷ് റാവു
ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്ന് സ്പോൺസർ രമേഷ് റാവു വെളിപ്പെടുത്തി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ദേവസ്വം വിജിലൻസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങൾക്ക് ലഭിച്ചത് ചെമ്പുപാളിയാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹ സ്പോൺസർ അനന്ത സുബ്രഹ്മണ്യം പ്രതികരിച്ചു.

ശബരിമല സ്വർണപ്പാളി വിവാദം: മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും തന്നെക്കുറിച്ച് എന്തും എഴുതിക്കോളൂവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. 2019 ൽ സ്വർണപ്പാളി സ്പോൺസർക്ക് കൈമാറിയതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് അറിയില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വര്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. 2019-ൽ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വർണ്ണപ്പാളികൾ ബെംഗളൂരുവിൽ എത്തിച്ചെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളായ രണ്ട് വ്യവസായികളെയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

ശബരിമലയിലെ സ്വര്ണപീഠം വിവാദം: വിശദീകരണവുമായി സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്ണപീഠം ബന്ധുവിന്റെ വീട്ടില് കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. 2021-ൽ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വർണപീഠം ശബരിമലയിൽ സമർപ്പിക്കാനായി നൽകിയത്. സ്വർണപീഠം റിപ്പയർ ചെയ്യാനായി ദേവസ്വം അധികൃതർ വാസുദേവന് തിരികെ നൽകുകയായിരുന്നു.