Unnikrishnan Potty

ശബരിമല സ്വർണ്ണ കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് പുറത്ത്
ശബരിമല സ്വർണ്ണമോഷണ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് പുറത്ത് വന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സംഘത്തിൻ്റെയും പ്രവർത്തി സമൂഹത്തിൽ ആശങ്കയുണ്ടാക്കിയെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും, സ്വർണം എങ്ങനെ വിനിയോഗിച്ചുവെന്നും അന്വേഷിക്കണമെന്നും എസ്ഐടി അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി SIT കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ളയിലെ ദുരൂഹ സാന്നിധ്യം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വളർച്ചയുടെ കഥ
ആഗോള അയ്യപ്പ സംഗമ കാലത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് ഉയർന്നു വന്നത്. ദ്വാരപാലക ശിൽപ്പത്തിൻ്റെ പീഠം കാണാനില്ലെന്ന ആരോപണവുമായി പോറ്റി രംഗത്ത് വന്നു. പിന്നീട് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടെത്തി.

ശബരിമല സ്വർണ്ണ കവർച്ച: സ്വർണ്ണം പലർക്കായി വീതിച്ചു നൽകി; ഉദ്യോഗസ്ഥർക്കും നൽകിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണ്ണ കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണ്ണായക മൊഴി പുറത്ത്. തട്ടിയെടുത്ത സ്വർണ്ണം പലർക്കായി വീതിച്ചു നൽകിയെന്നും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്നും മൊഴി നൽകി. കൽപേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്നും പിന്നിൽ ഉന്നതനുണ്ടോയെന്നും അന്വേഷണം നടത്തുന്നു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ആസൂത്രണമുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗൂഢാലോചന നടന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സ്വർണ്ണകവർച്ചയെക്കുറിച്ച് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എസ്ഐടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ശബരിമല സ്വർണവിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ
ശബരിമല സ്വർണവിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ. കസ്റ്റഡി വിവരം വീട്ടുകാരെ അറിയിച്ചു. തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബുവിന്റെ ഇടപെടൽ; തെളിവുകൾ പുറത്ത്
വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിൻ്റെ തെളിവുകൾ ട്വൻ്റിഫോറിന് ലഭിച്ചു. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് ഈ കത്തുകൾ മുരാരി ബാബു അയച്ചതും സ്മാർട്ട് ക്രിയേഷൻസ് തിരിച്ചയച്ചതും. 2024-ലെ ഈ നീക്കം ദേവസ്വം ബോർഡ് ഇടപെട്ട് തടയുകയായിരുന്നു.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. തനിക്ക് ലഭിച്ചത് ചെമ്പു പാളിയാണെന്നും, ഉദ്യോഗസ്ഥ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം വാദിച്ചു. ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെ ഉടൻ ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെ ഉടൻ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി വാസുദേവൻ പോറ്റി, അനന്തസുബ്രഹ്മണ്യം, രമേശ് എന്നിവരെ ചോദ്യം ചെയ്യും. 1999-ൽ വിജയ് മല്യ സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അസൽ പാളികൾ എവിടെയെന്നതിൽ ദേവസ്വം ബോർഡിന് ഉത്തരമില്ല.

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയെടുത്തു
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്ത് ദേവസ്വം വിജിലൻസ്. അദ്ദേഹത്തെ ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. 2019 മുതൽ 25 വരെ ശബരിമലയിലെ തങ്കവാതിൽ, ദ്വാരക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ, സ്വർണ്ണ പീഠം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ്: ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബെനാമി?
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. സ്വർണത്തിന്റെ തൂക്കത്തിൽ കുറവുണ്ടായതും, സ്വർണപ്പാളികൾ ചെമ്പായി മാറിയതുമാണ് പ്രധാന വിവാദ വിഷയങ്ങൾ. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷന്മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു.