Unnikrishnan Potty

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമല സ്വർണ്ണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും അറസ്റ്റിൽ
ശബരിമല സ്വർണ്ണകൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാമത്തെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് ഇയാളെ മാറ്റും. അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് 150 ഗ്രാം സ്വർണം കണ്ടെടുത്തു. കേസിൽ സ്വർണ്ണ വ്യാപാരി ഗോവർധനെയും, പങ്കജ് ഭണ്ഡാരിയെയും സാക്ഷികളാക്കിയേക്കും.

ശബരിമല സ്വര്ണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വര്ണം വിറ്റെന്ന് കണ്ടെത്തല്
ശബരിമല സ്വര്ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി സ്വര്ണം വിറ്റതായി കണ്ടെത്തല്. കര്ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്ധനാണ് പോറ്റി സ്വര്ണം വിറ്റെന്ന് മൊഴി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില് എസ്ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.

ശബരിമലയിലെ പണം ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് നൽകുന്നത്; വെളിപ്പെടുത്തലുമായി സ്പോൺസർ രമേശ് റാവു
ശബരിമലയിലെ അന്നദാനത്തിനുൾപ്പെടെയുള്ള പണം നൽകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിക്കാണെന്ന് ബെംഗളൂരുവിലെ സ്പോൺസർ രമേശ് റാവു വെളിപ്പെടുത്തി. 13 വർഷമായി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ബെംഗളൂരു ശ്രീറാംപുര ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോളാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയുമായി തനിക്ക് ബന്ധമില്ലെന്നും രമേശ് റാവു വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് SIT
ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി കസ്റ്റഡിയിലെടുത്തു. 2019-ൽ ദ്വാരപാലക പാളികൾ കൈമാറിയതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നാളെ കേസിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

ശബരിമല വാതിൽ വിവാദം: ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയെന്ന് സ്ഥിരീകരിച്ച് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി
ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയെന്ന് ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സ്ഥിരീകരിച്ചു. അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ക്ഷേത്രത്തിൽ എത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം ആരോടും സംസാരിക്കാതെയാണ് അദ്ദേഹം തിരിച്ചുപോയതെന്നും എൻ.എസ്. വിശ്വംഭരൻ വെളിപ്പെടുത്തി.

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണം വിറ്റ് പണമാക്കി ഉണ്ണികൃഷ്ണൻ പോറ്റി; പണം ഭൂമിയിടപാടിന് ഉപയോഗിച്ചെന്നും മൊഴി
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം വിറ്റ് പണമാക്കിയെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. സ്പോൺസർമാരിൽ നിന്ന് ലഭിച്ച സ്വർണവും പണമാക്കി മാറ്റി. ഈ പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണത്തിൽ എല്ലാം തെളിയുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിൽ തുടരുന്ന ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണത്തിലൂടെ എല്ലാം തെളിയുമെന്ന് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തട്ടിയെടുത്ത സ്വർണം എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായി അദ്ദേഹത്തിന്റെ വീട്ടിൽ എസ്.ഐ.ടി പരിശോധന നടത്തുകയാണ്.

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് സമാന്തരമായിട്ടായിരുന്നു ഇത്. ഹൈദരാബാദിൽ സ്വർണം സൂക്ഷിച്ച നാഗേഷിനെയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിൽ ചോദ്യം ചെയ്യും, കൂടുതൽ അറസ്റ്റിന് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതിയെ ബെംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും, പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.