Unnikrishnan Potti

ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വഴിവിട്ട ഇടപാടുകൾ; ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്ത്
ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വഴിവിട്ട ഇടപാടുകൾ ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ. സ്ഥിര വരുമാനമില്ലാത്ത പോറ്റി നടത്തിയ വഴിപാടുകളുടെ സ്പോൺസർമാർ മറ്റ് ചില വ്യക്തികളാണെന്ന് റിപ്പോർട്ട് പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ശബരിമലയിലെ കട്ടിള സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയതിൻ്റെ കൂടുതൽ രേഖകൾ പുറത്ത്
ശബരിമലയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത്. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ് പുറത്തുവന്നു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ശബരിമല സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്ക് ദേവസ്വം നൽകിയത് ചെമ്പ് പാളികളാണെന്നും, അതിനു മുകളിൽ സ്വർണ്ണം ഉണ്ടെന്ന് താൻ ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മഹസറിൽ തനിക്ക് നൽകിയത് ചെമ്പ് പാളിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ശബരിമല സ്വർണപ്പാളി വിവാദം: പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയുമെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.