Uniform Civil Code

ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏക സിവിൽ കോഡ്
ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഏക സിവിൽ കോഡ് സമൂഹത്തിൽ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരാഖണ്ഡിൽ ഏകീകൃത വ്യക്തിനിയമം ജനുവരി 26 മുതൽ
ജനുവരി 26 മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കും. ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതും പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. ഓൺലൈൻ സേവനങ്ങൾക്കായി പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; വനവാസികളെ ഒഴിവാക്കും: അമിത് ഷാ
ഝാർഖണ്ഡിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും വനവാസികളെ ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഏക വ്യക്തി നിയമം: പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ വിഭജിക്കാനുള്ള ആഹ്വാനമെന്ന് എംഎം ഹസൻ
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ കുറ്റപ്പെടുത്തി. ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ശിൽപ്പികളെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ഹസൻ കുറ്റപ്പെടുത്തി.