UN Security Council

ഇറാനുമേലുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ; യുഎൻ രക്ഷാസമിതിയിൽ നിലപാട് അറിയിച്ചു
ഇറാനുമേലുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ വ്യക്തമാക്കി. ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. ലോകരാഷ്ട്രങ്ങൾ സംഘർഷം അവസാനിപ്പിക്കാൻ അഭ്യർഥിച്ചെങ്കിലും ഇസ്രായേൽ അത് തള്ളി.

ഇറാന്റെ ഭീഷണി അവസാനിക്കും വരെ ആക്രമണം നിര്ത്തില്ലെന്ന് ഇസ്രായേല്
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിൽ അറിയിച്ചു. ഇറാന്റെ ആണവ ഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിർത്തില്ലെന്ന് ഇസ്രായേലിന്റെ യുഎൻ അംബാസിഡർ സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിന് അവസരം നൽകണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ കേന്ദ്രം തകർത്തെന്ന് ഇസ്രായേൽ; യുഎൻ രക്ഷാസമിതി അടിയന്തര യോഗം ഇന്ന്
ഇറാന്റെ ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ഇസ്രായേൽ വ്യോമസേന ആക്രമിച്ചെന്ന് റിപ്പോർട്ട്. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തി. ഇതിനിടെ ഇസ്രായേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം നടത്തി. ഇറാന്റെ അഭ്യർത്ഥന പരിഗണിച്ച് യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും.

ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം റഷ്യ
പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് റഷ്യ. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചറിയിച്ചു. യു.എൻ. സെക്യൂരിറ്റി കൗൺസിൽ ഇന്ത്യ-പാക് സംഘർഷ സാഹചര്യം ചർച്ച ചെയ്യും.