2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന അന്വേഷണത്തെ ഇസ്രയേൽ തടഞ്ഞു. പ്രമീള പാറ്റന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഇസ്രയേൽ സഹകരണം നിഷേധിച്ചു. ഇസ്രായേൽ തടവറകളിലെ ലൈംഗിക ചൂഷണ ആരോപണങ്ങളും അന്വേഷിക്കണമെന്ന ആവശ്യവും ഇസ്രയേൽ തള്ളി.